മിശ്രമത വിവാഹം : പ്രശ്നങ്ങളും പരിഹാരവും

ഡോക്ടര്‍ ദിലിപ് അമിന്‍ എഴുതിയ "മിശ്രമത വിവാഹം : പ്രശ്നങ്ങളും പരിഹാരവും" എന്ന പുസ്തകത്തിന്‍റെ പ്രധാന ശ്രദ്ധ മതസംബന്ധമായുണ്ടാകുന്ന വൈരുദ്ധ്യാത്മകമായ പ്രശ്നങ്ങളിൽ നിന്ന് ഒരു ധാർമ്മിക്-അബ്രഹാമിക് ദമ്പതികളെ കരകയറ്റാൻ സഹായിക്കുക എന്നതാണ്. ഇവിടെ ധര്ര്‍മ്മിക് എന്ന് ഉദ്ദേശിക്കുന്നത് ഹിന്ദു, ബുദ്ധിസ്റ്റ്, ജൈന്‍ പിന്നെ സിക്ക് മതക്കരെയാണ്'. അബ്രഹാമിക്കില്‍ ജൂതന്‍, ക്രിസ്ത്യന്‍ പിന്നെ മുസ്ലിമും ഉള്‍പ്പെടും. മിശ്രമത വിവാഹ ജീവിതം അത്ര എളുപ്പമല്ലെന്ന് ഇന്റർഫെയ്ത്ത് ഡേറ്റിംഗ് യുവതീ-യുവാക്കള്‍ക്കും അവരുടെ മാതാപിതാക്കൾക്കും മുന്നറിയിപ്പ് നൽകാൻ ഗ്രന്ഥകാരന്‍ ആഗ്രഹിക്കുന്നു. ഈ പുസ്തകത്തിന്‍റെ ലക്ഷ്യം ഏതെങ്കിലും പ്രത്യേക വിശ്വാസത്തെയോ മതത്തെയോ വിമർശിക്കുകയല്ല, മറിച്ച് സംഭവിക്കാൻ ഇടയുള്ള സംഘർഷങ്ങളും ഗൌരവമായ പരസ്പര വൈരുധ്യങ്ങളും ഉയർത്തിക്കാട്ടുക എന്നതാണ്. ഈ പുസ്തകത്തിന്‍റെ വായനക്കാർ വിദ്യാസമ്പന്നരായ ബുദ്ധിശാലികളായിരിക്കുമെന്നും അതിനാൽ ഈ പുസ്തകത്തിൽ നൽകിയിരിക്കുന്ന സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള ചില വിഷയങ്ങളിലൂടെ വസ്തുനിഷ്ഠമായി മുന്നേറാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒരു മതാന്തര വിവാഹത്തിൽ പങ്കാളികളുടെ സമത്വം പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യം വെച്ചുള്ള ഈ പ്രയത്നം വായനക്കാർ അഭിനന്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മതഗ്രന്ഥങ്ങൾ മുൻകാലങ്ങളിൽ അപ്പോസ്തലന്മാർ/ഋഷിമാർ എഴുതിയതാണെന്നും അതെല്ലാം അതിന്‍റെ ചരിത്ര പശ്ചാത്തലത്തിൽ തന്നെ വ്യാഖ്യാനിക്കപ്പെടേണ്ടതാണെന്നും മിശ്രമത ദമ്പതികൾ വിശ്വസിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, ദമ്പതികളിലെ ഒരാൾ ഈ മതഗ്രന്ഥങ്ങള്‍ ദൈവത്തിൽ നിന്നുള്ള നേരിട്ടുള്ള സന്ദേശമാണെന്നും അത് അക്ഷരാർത്ഥത്തിൽ പാലിക്കേണ്ടതാണെന്നും വിശ്വസിക്കുന്നുവെങ്കിൽ, അത് അവരുടെ ആസൂത്രിതമായ ദാമ്പത്യ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കണം. കോളേജുകളിൽ മതേതരത്വവും സഹിഷ്ണുതയും പുലർത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ഫാഷനാണ്, അതിനാൽ ഒരു മതമൌലികവാദിയെ തിരിച്ചറിയുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ജീവിതപങ്കാളിയുടെ മതമൌലിക ചിന്തകൾ തിരിച്ചറിയാൻ വായനക്കാരെ സഹായിക്കുന്നതിന് ഈ പുസ്തകത്തിൽ ലളിതമായ ചോദ്യങ്ങളുടെ ഒരു പട്ടിക നൽകിയിട്ടുണ്ട്. മിക്കവാറും എല്ലാ അബ്രഹാമിക്ക് മതങ്ങളുടേയും സവിശേഷത ഏകദൈവ വിശ്വാസവും മതമൌലികതയും ആകുന്നു. അവ അന്യോന്യവും മറ്റുള്ളവരുടേതുമായ വിശ്വാസത്തേക്കാൾ സ്വന്തം വിശ്വാസത്തിന്‍റെ ശ്രേഷ്ഠതയിൽ വിശ്വസിക്കുന്നവയുമാണ്. ധാർമ്മിക മതങ്ങൾ, താരതമ്യേന കൂടുതൽ ബഹുസ്വരാത്മകമാണ്. അബ്രഹാമിക്കുകൾ നിർദ്ദിഷ്ടമായ ആചാരങ്ങളിൽ കൂടി തങ്ങളുടെ മതത്തിന്‍റെ ചട്ടക്കൂടിൽ ജീവിക്കേണ്ടതുണ്ട്. കൂടാതെ, ബാപ്റ്റിസം, ബ്രിസ്, ബാർ മിറ്റ്സ്വാ, ശഹാദ, സുന്നത്ത്, ഖിതാൻ മുതലായ ചില മതപരമായ ചടങ്ങുകളിലൂടെ (ഈ പ്രത്യേക ചടങ്ങുകളെ "ബിബിഎസ്" എന്നാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്) ഒരു പ്രത്യേക മതത്തെ ഓപചാരികമായി അംഗീകരിക്കണം. തീർച്ചയായും അബ്രഹാമിക്കുകൾക്കുള്ളിലെ മതാന്തര വിവാഹങ്ങൾക്ക് പോലും ഇത് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, കാരണം ഒരു കുട്ടിക്ക് ഇരട്ടചടങ്ങുകൾ (ബാപ്റ്റിസം, ബാർ മിറ്റ്സ്വാ) രണ്ടിലേയും മതനേതാക്കൾ അംഗീകരിക്കുന്നില്ല. അത്തരം മതപരമായ ലേബലിംഗുകൾ ധാർമ്മിക മതങ്ങളിലും ഉണ്ട്, പക്ഷേ അവ അവരുടെ മതസ്ഥാപനങ്ങളോ സമുദായങ്ങളോ നിർബന്ധിച്ച് നടപ്പിലാക്കുന്നില്ല. മിക്കവാറും സംഭവങ്ങളിൽ, ദമ്പതികളുടെ മതഗ്രന്ഥങ്ങളല്ല, മറിച്ച് ആ വ്യക്തി അതിൽ നിന്ന് എന്താണ് പഠിച്ചത് എന്നതാണ് പ്രധാനമായ വിഷയം. ധാർമ്മിക്ക്-അബ്രഹാമിക്ക് ദമ്പതികൾ അവഗണിച്ചേക്കാവുന്ന നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ ഈ പുസ്തകം സഹായിക്കുമെന്നും, വ്യക്തമായ ധാരണയോടു കൂടെ ശാശ്വതവും സ്നേഹപൂർണവുമായ ഒരു ദാമ്പത്യജീവിതം നയിക്കാന്‍ അത് അവരെ സഹായിക്കുമെന്നും ഗ്രന്ഥകാരന്‍ പ്രതീക്ഷിക്കുന്നു. ചില അധ്യായങ്ങൾ വായിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും പരമാവധി പ്രയോജനം ലഭിക്കുന്നതിന് മിശ്രമത പ്രേമികള്‍ ഈ പുസ്തകം ഒരുമിച്ച് വായിക്കുന്നത് നല്ലതായിരിക്കും. ജീവിതത്തിന്‍റെ പല കാര്യങ്ങളിലും തുല്യത ലഭിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. നിർവ്വചിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഒരു മിശ്രമത വിവാഹത്തിലെ മതസമത്വവും ഇതിൽ നിന്നും വ്യത്യസ്തമായിരിക്കരുത്. കൂടാതെ, പ്രേമത്തിന്‍റെ സമയത്ത് മതപരമായ വ്യത്യാസങ്ങളോടുള്ള സഹിഷ്ണുത കൂടുതൽ കണ്ടെന്നിരിക്കാം, എന്നാൽ ഈ വ്യത്യാസങ്ങൾ പിന്നീട് വിവാഹജീവിതത്തിൽ സംഘർഷത്തിന്‍റെ ഒരു പ്രധാന കാരണമായി മാറിയേക്കാം. ഇവിടെ ഗ്രന്ഥകർത്താവിന്‍റെ ലക്ഷ്യം വായനക്കാർക്ക് ശരിയും തെറ്റും എന്താണെന്ന് നിർവചിക്കുകയല്ല, മറിച്ച് മിശ്രമത പ്രേമികള്‍ക്ക് പരസ്പരം ചർച്ച ചെയ്യാനുള്ള ബിന്ദുക്കൾ നൽകിക്കൊണ്ട് അവരെ പൂർണ്ണമായുള്ള ധാരണയോടുകൂടി തീരുമാനമെടുക്കാൻ സഹായിക്കുക എന്നതാണ്. നിങ്ങൾ സമത്വത്തെ എങ്ങനെ നിർവ്വചിക്കുന്നുവെന്നത് പരിഗണിക്കാതെ, മതത്തിന് പുറത്തോ മതത്തിനകത്തോ ഉള്ള നിങ്ങളുടെ വിവാഹജീവിതത്തിൽ നിങ്ങൾക്കെല്ലാവർക്കും ശാശ്വതമായ സന്തോഷം ഗ്രന്ഥകാരന്‍ ആശംസിക്കുന്നു. കഴിഞ്ഞ ഒൻപത് വർഷങ്ങളായി മിശ്രമത ദമ്പതികൾക്ക് വഴികാട്ടുന്നതിനിടയിൽ പ്രണയത്തിലുള്ള യുവതീ-യുവാക്കൾ ഉന്നയിച്ച പൊതുവായ ചോദ്യങ്ങളെ അടിസ്ഥാനമാക്കി ഈ ഗ്രന്ഥകാരൻ നിരവധി ലേഖനങ്ങൾ (അധ്യായം II ൽ ഉൾപ്പെടുത്തിയിരിക്കുന്നു) എഴുതി. മറ്റ് അധ്യായങ്ങൾ (അധ്യായങ്ങൾ III – XI) രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ള ദമ്പതികൾക്കാണ്. പന്ത്രണ്ടാം അധ്യായം മതഗ്രന്ഥങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്യുന്നു. ഗ്രന്ഥകാരൻ കണ്ട് സംസാരിച്ച 900-ൽ അധികം യുവാക്കളിൽ 81 പേരുടെ യഥാർത്ഥ ജീവിതാനുഭവങ്ങളും ഈ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. (ഈ ലിങ്ക് നോക്കുക https://amzn.in/d/fno1vAX) ഗ്രന്ഥകാരന്‍റെ അനുഭവത്തിൽ, തുടക്കത്തിൽ മിക്ക യുവതീ-യുവാക്കളും സഹിഷ്ണുത കാണിക്കുന്നവരും ഇണയുടെ വിശ്വാസവുമായി പൊരുത്തപ്പെടുന്നവരുമായിരുന്നു. എന്നാൽ പിന്നീട് അവരുടെ മാതാപിതാക്കളേയും മതസ്ഥാപനങ്ങളേയും പ്രീതിപ്പെടുത്താൻ മനസ്സ് മാറ്റിയതായി കാണുന്നു. മിക്ക ദമ്പതികളും സമത്വമുള്ള ഒരു മിശ്രമത വിവാഹത്തിന് തയ്യാറായിരുന്നില്ല എന്ന് അവസാനം ഈ എഴുത്തുകാരന് മനസ്സിലായി. ഈ പുസ്തകത്തിലൂടെ, മതപരമായ അസഹിഷ്ണുത മൂലം ഉണ്ടാകാനിടയുള്ള സംഘർഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഗ്രന്ഥകാരന്‍ കരുതുന്നു. മതപരമായ അസഹിഷ്ണുത പ്രേമികള്‍ക്കിടയിലും വിവാഹിതരായ മിശ്രമത ദമ്പതികൾക്കിടയിലും വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്നു. മതസൗഹാർദ്ദവും ബഹുസ്വരതയും പ്രോത്സാഹിപ്പിക്കുക എന്നത് മാത്രമാണ് ഗ്രന്ഥകാരന്‍ ആഗ്രഹിക്കുന്നത്.

Comments

  1. ഈ പുസ്തകം ലഭിക്കുന്ന ലിങ്ക്: https://amzn.in/d/fno1vAX

    ReplyDelete

Post a Comment

Popular posts from this blog

മതാതീത ചിന്തകൾക്ക് ഒരാമുഖം