മിശ്രമത വിവാഹം : പ്രശ്നങ്ങളും പരിഹാരവും
ഡോക്ടര്‍ ദിലിപ് അമിന്‍ എഴുതിയ "മിശ്രമത വിവാഹം : പ്രശ്നങ്ങളും പരിഹാരവും" എന്ന പുസ്തകത്തിന്‍റെ പ്രധാന ശ്രദ്ധ മതസംബന്ധമായുണ്ടാകുന്ന വൈരുദ്ധ്യാത്മകമായ പ്രശ്നങ്ങളിൽ നിന്ന് ഒരു ധാർമ്മിക്-അബ്രഹാമിക് ദമ്പതികളെ കരകയറ്റാൻ സഹായിക്കുക എന്നതാണ്. ഇവിടെ ധര്ര്‍മ്മിക് എന്ന് ഉദ്ദേശിക്കുന്നത് ഹിന്ദു, ബുദ്ധിസ്റ്റ്, ജൈന്‍ പിന്നെ സിക്ക് മതക്കരെയാണ്'. അബ്രഹാമിക്കില്‍ ജൂതന്‍, ക്രിസ്ത്യന്‍ പിന്നെ മുസ്ലിമും ഉള്‍പ്പെടും. മിശ്രമത വിവാഹ ജീവിതം അത്ര എളുപ്പമല്ലെന്ന് ഇന്റർഫെയ്ത്ത് ഡേറ്റിംഗ് യുവതീ-യുവാക്കള്‍ക്കും അവരുടെ മാതാപിതാക്കൾക്കും മുന്നറിയിപ്പ് നൽകാൻ ഗ്രന്ഥകാരന്‍ ആഗ്രഹിക്കുന്നു. ഈ പുസ്തകത്തിന്‍റെ ലക്ഷ്യം ഏതെങ്കിലും പ്രത്യേക വിശ്വാസത്തെയോ മതത്തെയോ വിമർശിക്കുകയല്ല, മറിച്ച് സംഭവിക്കാൻ ഇടയുള്ള സംഘർഷങ്ങളും ഗൌരവമായ പരസ്പര വൈരുധ്യങ്ങളും ഉയർത്തിക്കാട്ടുക എന്നതാണ്. ഈ പുസ്തകത്തിന്‍റെ വായനക്കാർ വിദ്യാസമ്പന്നരായ ബുദ്ധിശാലികളായിരിക്കുമെന്നും അതിനാൽ ഈ പുസ്തകത്തിൽ നൽകിയിരിക്കുന്ന സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള ചില വിഷയങ്ങളിലൂടെ വസ്തുനിഷ്ഠമായി മുന്നേറാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒരു മതാന്തര വിവാഹത്തിൽ പങ്...