മതാതീത ചിന്തകൾക്ക് ഒരാമുഖം
പ്രശസ്ത എഴുത്തുകാരനും മാർഗനിർദേശകനും സാമൂഹിക പ്രവർത്തകനുമായ ദിലീപ് അമീൻ എഴുതിയ interfaith marriage - Problems and Solutions എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ "മിശ്രവിവാഹം - പ്രശ്നങ്ങളും പരിഹാരങ്ങളും" വായിച്ചപ്പോൾ തോന്നിയ മൗലികമായ ചില വിചാരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ആത്മീയവും ദാർശനികവുമായ കുറച്ച് പുസ്തകങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ,ചിന്തകൻ കൂടിയായ മുകുന്ദൻ പി ആർ ആണ് ഈ പുസ്തകവും പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വളരെ ലളിതമായ ഭാഷയിൽ കൃത്യമായ ആശയ സംവേദനത്തിലൂടെ സുഗമമായ വായനയ്ക്കിണങ്ങും വിധം മനോഹരമായാണ് അദ്ദേഹം തന്റെ കൃത്യം നിർവഹിച്ചിരിക്കുന്നത്. തുല്യത, പരസ്പരബഹുമാനം എന്നീ മൂല്യങ്ങളിലൂന്നിയുള്ള ഒരു സമീപനമാണ് ദിലീപ് അമിൻ ഈ പുസ്തക രചനയിൽ അവലംബിച്ചിരിക്കുന്നത്. മൊഴിമാറ്റത്തിലും ആ രീതി കൈവിടാതെ എഴുത്തിന്റെ സൗന്ദര്യാംശം നിലനിർത്താൻ വിവർത്തകൻ ശ്രമിച്ചിട്ടുണ്ട്. നീണ്ട കാലത്തെ ഗവേഷണ പഠന പ്രക്രിയകളിലൂടെ, നിരന്തര സാധനയിലൂടെയാണ് ഈ പുസ്തകം എഴുതപ്പെട്ടതെന്ന് ഇതിന്റെ വായന സാക്ഷ്യപ്പെടുത്തുന്നു."മതസമത്വത്തിൽ അടിസ്ഥിതമായ മതാന്തരവിവാഹം" എന്ന മൗലിക സന്ദേശമാണ് ഈ പുസ്തകം ഉയർ...